Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shuhaib Case

ഷു​ഹൈ​ബ് വ​ധ​ക്കേ​സ്; കോ​ട​തി മാ​റ്റ​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: മ​ട്ട​ന്നൂ​ർ ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ ഒ​ന്നു മു​ത​ൽ മൂ​ന്ന് വ​രെ പ്ര​തി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി, റി​ജി​ൽ രാ​ജ്, ജി​തി​ൻ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് സി.​എ​സ്.​ഡ​യ​സി​ന്‍റെ ഉ​ത്ത​ര​വ്.

ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ആ​വ​ശ്യം. വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും ജ​ഡ്ജി സാ​ക്ഷി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും പ്ര​തി​ക​ൾ ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

കോ​ട​തി മാ​റ്റ​ണ​മെ​ന്ന അ​പേ​ക്ഷ ന​ൽ​കി​യ​തി​ന്‍റെ പേ​രി​ൽ കേ​സി​ലെ 18 പ്ര​തി​ക​ളു​ടെ​യും ജാ​മ്യം വി​ചാ​ര​ണ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ട് ജാ​മ്യം അ​നു​വ​ദി​ച്ച​തും പ്ര​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ കേ​സ് മ​റ്റൊ​രു കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ളൊ​ന്നും ബോ​ധ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. 

തു​ട​ർ​ന്നാ​ണ് ഹ​ർ​ജി​ക​ൾ ത​ള്ളി​യ​ത്. അ​തേ​സ​മ​യം കേ​സി​ലെ ര​ണ്ടാം സാ​ക്ഷി​യു​ടെ മൊ​ഴി ചോ​ദ്യോ​ത്ത​ര രൂ​പ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​വും ഹൈ​ക്കോ​ട​തി നി​ര​സി​ച്ചു. സാ​ക്ഷി മു​ൻ​കൂ​ട്ടി പ​ഠി​പ്പി​ച്ചു​വി​ട്ട രീ​തി​യി​ലാ​ണ് മൊ​ഴി ന​ൽ​കു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

എ​ന്നാ​ൽ സാ​ക്ഷി​മൊ​ഴി വി​വ​ര​ണാ​ത്മ​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​ണ് നി​യ​മ​പ​ര​മാ​യ രീ​തി​യെ​ന്നും അ​ത് ചോ​ദ്യോ​ത്ത​ര രൂ​പ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന് നി​ർ​ബ​ന്ധം പി​ടി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ വി​ചാ​ര​ണ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു.

Latest News

Corehub Up